നവ അതിഥികളുടെ ആഹ്ലാദത്തിൽ സ്നെക്ക് പാർക്ക്


പറശ്ശിനികടവ്
*:  ലോക്ക്ഡൗൺ കാലത്ത് പറശ്ശിനികടവ് സ്നേക്ക് പാർക്കിലെ  തൊപ്പിക്കുരങ്ങ് കല്യാണി പ്രസവിച്ചു. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ മാത്രം കാണപ്പെടുന്ന Bonnet macaque ( macaca macaca) എന്ന തൊപ്പിക്കുരങ് കാടുകളിലും നാട്ടിൻപുറങ്ങളിലും സർവ സാധാരണയായി കണ്ടുവരുന്നവയാണ്. അത് കൂടാതെ  മുഴമൂക്കൻ കുഴി മണ്ഡലി 8 കുഞ്ഞുങ്ങൾക്കും ജന്മം നൽകി. മുഴമൂക്കൻ കുഴി മണ്ഡലി ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന വിഷമുള്ള പാമ്പ് വർഗമാണ്. ദേശീയ വന്യജീവി നിയമ പ്രകാരം  സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ഈ ജീവികൾ. കായൽ മുതല, ചേര, പെരുമ്പാമ്പ് എന്നിവയും ഈ കാലയളവിൽ മുട്ടയിട്ടിട്ടുണ്ട്. കൃത്രിമമായ ആവാസവ്യവസ്ഥയിൽ രാജവെമ്പാലയുടെ പ്രജനനം നടത്തുന്നുണ്ട്.
പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ ജീവികൾക്ക് അവയുടെ തനത് ആവാസവ്യവസ്ഥയ്ക്ക് യോജിച്ച അന്തരീക്ഷമാണ് കൂടുകളിൽ സജ്ജീകരിച്ചിട്ടുള്ളത്. ലോക്ക് ഡൗൺ കാലമായതിനാൽ സന്ദർശകർ ഇല്ലാത്തതിനാൽ ഇവ വളരെ ശാന്തമായ അന്തരീക്ഷത്തിലാണ്. കോവിഡ് 19  വ്യാപനം കണക്കിലെടുത്ത് ജീവികൾക്കും ജീവനക്കാർക്കും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് ഡയറക്ടർ പ്രൊഫ: ഈ കുഞ്ഞിരാമൻ പറഞ്ഞു.  ലോക് ഡൗണിന് ശേഷം പുതിയ അതിഥികളെ പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്.



Previous Post Next Post