പുതുമുഖങ്ങള്‍ക്ക് പ്രാമുഖ്യം നൽകി രണ്ടാം പിണറായി മന്ത്രിസഭ ; തളിപ്പറമ്പ് MLA എം വി ഗോവിന്ദൻ മാസ്റ്റർക്ക് മന്ത്രി പദവി, കടന്നപ്പള്ളിക്ക് മന്ത്രി സ്ഥാനം രണ്ടാം ടേമിൽ

 


തിരുവനന്തപുരം :-  21 മന്ത്രിമാരായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകുകയെന്ന്ഇതുമുന്നണി കൺവീനര്‍ എ വിജയരാഘവൻ. സിപിഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാല് കേരളാ കോൺഗ്രസിനും ജെഡിഎസിനും എൻസിപിക്കും ഒരോ മന്ത്രിസ്ഥാനങ്ങൾ നൽകും. ജനാധിപത്യ കേരളാ കോൺഗ്രസിനും ഐഎൻഎല്ലിനും ആദ്യ ഊഴത്തിൽ മന്ത്രി സ്ഥാനം കിട്ടും. രണ്ടാം ഊഴത്തിൽ കേരളാ കോൺഗ്രസ് ബിയും കോൺഗ്രസ് എസും രണ്ടാം ഊഴത്തിൽ മന്ത്രിസ്ഥാനത്തെത്തും. 

സിപീക്കര്‍ സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ആയിരിക്കും എന്നാണ് ഇടതുമുന്നണി യോഗത്തിൽ ധാരണയായത്. ചീഫ് വിപ്പ് സ്ഥാനം കേരളാ കോൺഗ്രസിന് നൽകും. 

മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഒഴികെ സിപിഐഎമ്മിലെ എല്ലാവരും പുതുമുഖങ്ങളായിരിക്കും.

സിപിഐഎം സെക്രട്ടേറിയേറ്റില്‍ നിന്ന് എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരുണ്ടാകും. മുഹമ്മദ് റിയാസും വി ശിവന്‍ കുട്ടിയും എം ബി രാജേഷും പരിഗണനയിലുണ്ട്. വീണാ ജോര്‍ജ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, പി നന്ദകുമാര്‍ എന്നിവരും പട്ടികയില്‍ ഇടം നേടി.

ആദ്യ ടേമില്‍ മന്ത്രി സ്ഥാനം ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും ലഭിക്കും. രണ്ടാം ടേമില്‍ കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും ഉണ്ടാകും. ചീഫ് വിപ്പ് പദവി കേരളാ കോണ്‍ഗ്രസ് എമ്മിനും നല്‍കാന്‍ ധാരണ.

മറ്റെല്ലാ ഘടകകക്ഷികളേയും പരിഗണിച്ചപ്പോൾ എൽജെഡിയെ മാത്രം മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ മാറ്റിനിര്‍ത്തിയതിനെ കുറിച്ച് വിശദീകരിക്കാൻ എ വിജയരാഘവൻ തയ്യാറായില്ല. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് സിപിഎം മന്ത്രിമാരുടെ പേരുകളിൽ അന്തിമ തീരുമാനം എടുക്കും. കെകെ ശൈലജ ഒഴികെ നിര്‍ബന്ധമായും ബാക്കിയെല്ലാം പുതുമുഖങ്ങൾ  എന്ന് തീരുമാനം വരുമ്പോൾ അതേ പാത പിന്തുടരാനാണ് സിപിഐയുടേയും നീക്കം. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിലും അന്തിമ ധാരണയായി.


Previous Post Next Post