കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ അംഗവും, മുല്ലക്കൊടി കോ ഓപ്പ് റൂറൽ ബാങ്ക് ഡയറക്ടറുമായ കുറ്റ്യാട്ടൂർ സൂപ്പിപീടികയ്ക്കു സമീപത്തെ സി.കെ. ശൈലജ നിര്യാതയായി. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വച്ച് കുഴഞ്ഞ് വീണ ശൈലജയെ കോഴിക്കോട് മെഡിക്കൽ പ്രവേശിപ്പിച്ചതായിരുന്നു. ഇരിട്ടി സ്വദേശിനിയായ ശൈലജ ഓട്ടോറിക്ഷ ഡ്രൈവർ ഒ. പ്രഭാകരന്റെ ഭാര്യയാണ്. മികച്ച ഗായികയായ ശൈലജ സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും, സംഘാടകയുമാണ്.
മക്കൾ: പ്രജിത്ത് (സൗണ്ട് എൻജിനീയർ (സഫ ലൈറ്റ് & സൗണ്ട്), അജിത്ത് (കണ്ണൂർ വിമാനത്താവളം ജീവനക്കാരൻ).
മൃതദേഹം വൈകിട്ടോടെ നാട്ടിലെത്തിക്കും.