മുസ്ലിം ലീഗ് പ്രക്ഷോപം അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു


കൊളച്ചേരി : ലക്ഷദ്വീപിലെ ഏകാധിപത്യം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ പ്രക്ഷോപത്തിൻ്റെ  കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൽ കരീം ചേലേരി പാമ്പുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്  മുസ്തഫ കൊടിപ്പൊയിൽ അധ്യക്ഷനായി.  പഞ്ചായത്ത് സെക്രട്ടറി എം അബ്ദുൽ അസീസ്, കൊളച്ചേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം, കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം,  പാമ്പുരുത്തി ശാഖ മുസ്ലിം ലീഗ് സെക്രട്ടറി എം എം അമീർ ദാരിമി, വി.പി. മൊയ്തീൻ, ടി മുഹമ്മദ്, കെ.പി മുഹമ്മദലി എന്നിവർ സംബന്ധിച്ചു.

Previous Post Next Post