സി.പി.എം മയ്യിൽ ഏരിയ സെക്രട്ടറിയായി എൻ അനിൽകുമാറിനെ തിര ഞ്ഞെടുത്തു


മയ്യിൽ :-
സി.പി.ഐ.(എം) മയ്യിൽ ഏരിയ സെക്രട്ടറിയായി എൻ അനിൽ കുമാറിനെ തിര ഞ്ഞെടുത്തു. നിലവിലുള്ള സെക്രട്ടറി ബിജു കണ്ടക്കെ സി.പി.ഐ(എം) സംസ്ഥാനക മ്മിറ്റി ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കാൻ സംസ്ഥാനകമ്മിറ്റി തിരുമാനിച്ചതിനാലാണ് ഈ മാറ്റം. 

കുറ്റ്യാട്ടൂർ ചെമ്മാടം സ്വദേശിയാണ്.
ദീർഘകാലം മാണിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 
വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എം ദാമോരന്റെ അധ്യക്ഷതയിൽ ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ വെച്ചാണ് ഐക്യഖന പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. യോഗത്തിൽ ജില്ലാസെക്രട്ടറി എം വി ജയരാജൻ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ കെ പി സഹദേ വൻ, ജയിംസ് മാത്യു. ജില്ലാസെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ മാസ്റ്റർ, ജില്ലാക മീറ്റിയംഗം കെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post