കൊളച്ചേരി: യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റി youth care ന്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ തെരുവിൽ വിശ്രമ കേന്ദ്രത്തിൽ കഴിയുന്ന അന്തേവാസികൾക്ക് പെരുന്നാൾ ദിനത്തിൽ ഉച്ച ഭക്ഷണം നൽകി.
യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡന്റ് ഇർഷാദ് എടക്കയ്യും, പള്ളിപ്പറമ്പ് മെമ്പർ അഷ്റഫും, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജയിംസിന്റെ സാന്നിധ്യത്തിൽ കൊർപ്പറേഷൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാർട്ടിൻ ജോർജിന് കൈമാറി.