കുറ്റ്യാട്ടൂരിൽ കോവിഡ് ബാധിത പ്രദേശങ്ങളിൽ അണു നശീകരണം നടത്തി




കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ ചില വാർഡുകളിൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ പഞ്ചായത്ത് അണുനശീകരണം നടത്തി. പഞ്ചായത്ത് ഡി.സി.സി. കെട്ടിടം, വ്യാപാരസ്ഥാപനങ്ങൾ, കോവിഡ് ബാധിതരുടെ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അണുനശീകരണലായനി ഉപയോഗിച്ചാണ് ഇത് ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നിജിലേഷ്, ജെ.എച്ച്.ഐ. ഷിഫ എന്നിവരുടെ നേതൃത്വത്തിൽ വളണ്ടിയർമാരായ അമൽ, വിനായകൻ, ഗോകുൽ എന്നിവരാണ് അണുനശീകരണം നടത്തിയത്. തുടർന്നും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അണുനശീകരണം നടത്തുമെന്ന് പ്രസിഡണ്ട് പി.പി.റെജി പറഞ്ഞു.

Previous Post Next Post