കൊളച്ചേരി :- ലോക്ഡൗണും മഴയും കാരണം വിൽക്കാൻ പ്രയാസപ്പെട്ട കുറുമാത്തൂറിലെ കർഷകന്റെ ഒരു ക്വിന്റൽ കപ്പ ടീം വെൽഫെയർ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഏറ്റെടുത്ത് ഒരു മണിക്കൂർ കൊണ്ട് വിൽപ്പന നടത്തി.
ടീം വെൽഫെയർ പഞ്ചായത്ത് സെക്രട്ടറി അസ്‌ലം എ വി ആദ്യ വിൽപ്പന നിർവഹിച്ചു. സഹദ് കെ കെ, നിസാർ കെ കെ,അബ്ദുൽ അസീസ്, മുഹമ്മദ്, സ്വബാഹ് എന്നിവർ നേതൃത്വം നൽകി.
സഹകരിച്ച എല്ലാവർക്കും ടീം വെൽഫയർ പഞ്ചായത്ത് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.