കൊളച്ചേരി: പറശ്ശിനി പുഴയോരങ്ങളിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. പറശ്ശിനിക്കടവ് ക്ഷേത്രത്തിനും നീർപാലത്തിനും സമീപത്താണ് ഇത്തരം രീതിയിലുള്ള പ്രവർത്തനം നടപ്പിലാക്കി വരുന്നത്. മുൻ തളിപ്പറമ്പ് എം എൽ എ ജെയിംസ് മാത്യുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷത്തോളം രൂപ ചെലവിട്ടു നടത്തുന്ന പ്രവർത്തിയുടെ രണ്ട് ഘട്ടങ്ങൾ പിന്നിട്ടുകഴിഞ്ഞു.
പറശ്ശിനി പുഴയുടെ രണ്ട് ഭാഗങ്ങളിലും കരയിടിച്ചിൽ രൂക്ഷമാണ്. നീർപാലത്തിനു സമീപം പുഴയിൽ ഉണ്ടായിരുന്ന ഒരു ഈ 'ദ്വീപ് തന്നെ ഏതാനും വർഷങ്ങൾക്കു മുമ്പ് പൂർണമായും ഇല്ലാതായിരുന്നു. പുഴയോരത്തുള്ള തെങ്ങുകൾ ഓരോന്നായി പുഴയിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണ്. കരിങ്കൽ കെട്ടുകൾ പ്രായോഗികമല്ലാത്ത അവസ്ഥയിലാണ് പ്രകൃതി ദത്തമായ രീതിയിലുള്ള പുഴയോര സംരക്ഷണത്തിനു തുടക്കം കുറിച്ചത്.
എട്ട് മീറ്റർ നീളമുള്ള തെങ്ങിൻ തൈകൾ പുഴയിലേക്ക് ഇറക്കി കമുകിന്റെ തടികൾ കീറിയെടുത്ത് ബന്ധിപ്പിച്ച് മണ്ണ്ട്ടു നിറയ്ക്കുകയാണ് ചെയ്യുക. ഇതിനു മുകളിൽ കയർ ഭൂവസ്ത്രം വിരിച്ച് മുളകളിൽ കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. കണ്ടൽ വളർന്ന് പറശ്ശിനി പുഴയോരങ്ങളിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ ഇത് ശക്തമായ ഭിത്തിയായി മാറും എന്ന തിരിച്ചറിവാണ് ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് തുടക്കം കുറിച്ചത്.ആറളം ഫാം, കുറ്റ്യാടി എന്നി വിടങ്ങളിൽ നിന്നാണ് ഇതിന് ആവശ്യമായ തെങ്ങിൻ തടികൾ കൊണ്ടുവന്നത്ആലപ്പുഴയിൽ നിന്ന് പ്രത്യേക രീതിയിൽ നിർമ്മിച്ച് കയർഭൂവ സ്ത്രവും എത്തിച്ചു. കോറളായി തുരുത്തി; രാമൻ തുരുത്ത് ഭാഗങ്ങളിൽ നിർമ്മാണ പ്ര വർത്തികൾ പൂർണമായി കഴിഞ്ഞു.
ലോക്ക്ഡൌൺ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന് തന്നെ പ്രവർത്തികൾ പൂർത്തിയാകുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്.