തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്ന് 11361 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,11,121 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. 90 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 11.5 ശതമാനമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന്കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11361 ആണ്. ആകെ 111124 പരിശോധന നടന്നു. മരണസംഖ്യ 90 ആണ്. കഴിഞ്ഞമൂന്ന് ദിവസങ്ങളിലെ ശരാശരി ടിപിആർ നിരക്ക് 11.5 ശതമാനമാണ്. എറ്റവും ഉയർന്ന നിരക്ക് മലപ്പുറത്ത്.13.8 ആണ് ടിപിആർ.. 8.8 ശതമാനമുള്ള കോട്ടയത്താണ് ഏറ്റവും കുറഞ്ഞ ടിപിആർ നിരക്ക്. കോട്ടയത്തിന് പുറമേ ആലപ്പുഴ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ടിപിആർ 10 ന് താഴെയാണ്. ബാക്കിയുള്ള 10 ജില്ലകളിലും 10 മുതൽ 13.8 ശതമാനം വരെയാണ് നിരക്ക് കാണിക്കുന്നത്.