അറിവിൻ്റെ ലോകത്തെക്ക് മുന്നേറാൻ വിദ്യാർത്ഥികൾക്ക് ആഹ്വാനവുമായി കൊളച്ചേരി പഞ്ചായത്തിലും വർണ്ണാഭമായ പ്രവേശനോത്സവം

 



കൊളച്ചേരി :- തെളിഞ്ഞ ചിന്തയും ചിട്ടയായ തയ്യാറെടുപ്പും ജിജ്ഞാസ നിറഞ്ഞ് നിൽക്കുന്ന മനസ്സും നമ്മുടെതാകട്ടെ എന്നാഹ്വാനം ചെയ്ത് സംസ്ഥാനത്തൊട്ടാകെ ഇന്ന് കൊണ്ടാടുന്ന പ്രവേശനോത്സവം കൊളച്ചേരി പഞ്ചായത്തിലും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഓൺലൈനായി  ഉദ്ഘാടനം ചെയ്തു.

സാമുഹിക അകലവും ശുച്ചിത്വവും പാലിച്ച് ശാരിരിക ആരോഗ്യം സംരക്ഷിച്ച് നല്ല ചിന്തകളും പ്രവർത്തികളുമായി മാനസിക ആര്യോഗ്യത്തിലും ശ്രദ്ധിച്ച് നാം മുന്നോട്ട് പൊകണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അഭ്യാർത്ഥിച്ചു.പള്ളിപ്പറമ്പ് പെരുമാച്ചേരി ഗവ: എൽ.പി സ്ക്കൂളിൽ പ്രവേശനോത്സവത്തിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.


പുതിയ അദ്ധ്യായന വർഷം ചിട്ടയായ പഠനവും കൃത്യമായ പരീക്ഷകളും എഴുതി മുന്നേറാൻ കഴിയട്ടെ എന്ന് പ്രസിഡണ്ട് പറഞ്ഞു.അറിവിൻ്റെ ലോകത്തെക്ക്  മുന്നേറാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിക്കട്ടെയെന്ന് പറഞ്ഞു.


പരിപാടി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രമണ്യൻ്റെ അദ്ധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപിക പി വി ജലജകുമാരി സ്വാഗതം പറഞ്ഞു.


വാർഡ് മെമ്പർ കെ.മുഹമ്മദ് അശ്രഫ്,സ്കൂൾ പി ടിഎ പ്രസിഡണ്ട് കെ.പി മഹമൂദ്, മദർ പി ടി എ പ്രസിഡണ്ട് ഷെമീമ, അമീർ എ പി, ഹംസ മൗലവി, മുഹമ്മദ് പാഷ, സി.ആർ.സി കോഡിനേറ്റർ ബിജിന ടീച്ചർ, കെ കെ അബ്ദുൽ സലാം മാസ്റ്റർ, കെ.സുനിത ടീച്ചർ, കെ.വി മുനീർ മാസ്റ്റർ, വാജിദ ടീച്ചർ ആശംസ പ്രസംഗം നടത്തി. രജിത്ത് മാസ്റ്റർ നന്ദി പറഞ്ഞു.

Previous Post Next Post