"'ഹൃദയപൂർവ്വം" വാക്സിൻ ചാലഞ്ചിലേയ്ക്ക് സംഭാവന നൽകി
കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. വാക്സിൻ ചാലഞ്ചിലേയ്ക്ക് സംഭാവന നൽകി. പഞ്ചായത്തിലെ കുടുംബശ്രീകളിൽ നിന്ന് സമാഹരിച്ച ഒരു ലക്ഷം രൂപ സി.ഡി.എസ്. ചെയർപേഴ്സൺ സി.ബിന്ദു പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജിയ്ക്ക് കൈമാറി. ചടങ്ങിൽ വൈസ് പ്രസിഡണ്ട് സി.നിജിലേഷ്, മെമ്പർ സെക്രട്ടരി ഇ.പി.സുധീഷ്, വൈസ് ചെയർപേഴ്സൺ രമ്യ, അക്കൗണ്ടന്റ് ഷീബ എന്നിവർ പങ്കെടുത്തു.