ASI യുടെ സ്മരണയ്ക്ക് ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷന് കവാടം ; ഉദ്ഘാടനം ഇന്ന്


ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. കെ.വി.കുഞ്ഞിനാരായണന്റെ സ്മരണാർഥം ശില്പി ഉണ്ണി കാനായി ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ നിർമിച്ച കവാടം

ശ്രീകണ്ഠപുരം :- ബൈക്കപകടത്തിൽ മരിച്ച ശ്രീകണ്ഠപുരം സ്റ്റേഷൻ എ.എസ്.ഐ. ബ്ലാത്തൂരിലെ കെ.വി.കുഞ്ഞിനാരായണന്റെ സ്മരണയ്ക്ക് പുതിയ കവാടമൊരുക്കി സഹപ്രവർത്തകർ. കഴിഞ്ഞ നവംബർ മൂന്നിന് ജോലികഴിഞ്ഞ് ബ്ലാത്തൂരിലെ വീട്ടിലേക്ക് പോകവേയാണ് ബൈക്കപകടത്തിൽ കുഞ്ഞിനാരായണൻ മരിച്ചത്. ഇതേത്തുടർന്നാണ് ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലേക്കുള്ള റോഡിനുമുന്നിൽ സ്മൃതികവാടം ഒരുക്കിയത്.

പോലീസുകാർ തുക സ്വരൂപിച്ചാണ് നിർമാണം നടത്തിയത്. ശില്പി ഉണ്ണി കാനായിയാണ് കവാടമൊരുക്കിയത്. വെള്ളിയാഴ്ച നാലിന് ജില്ലാ പോലീസ് മേധാവി ഡോ. നവനിത് ശർമ സ്മൃതികവാടം ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രൻ അധ്യക്ഷതവഹിക്കും. ശ്രീകണ്ഠപുരം സി.ഐ. കെ.ആർ.രഞ്ജിത്ത്, എസ്.ഐ. കെ.വി.രഘുനാഥ്, കെ.പി.എ. ജില്ലാ കമ്മിറ്റിയംഗം കെ.നൗഷാദ്, നിർമാണകമ്മിറ്റി കൺവീനർ കെ.വി.ശശിധരൻ എന്നിവരാണ് നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Previous Post Next Post