മയ്യിൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എസ്.ടി.എ തളിപ്പറമ്പ സൗത്ത് സബ്ബ് ജില്ലാ കമ്മിറ്റി മയ്യിൽ സി എച്ച് സിക്ക് മെഡിക്കൽ കിറ്റ് കൈമാറി
ഓക്സിമീറ്റർ, പി.പി ഇ കിറ്റ്, സാനിറ്റൈസർ, മാസ്ക്, കൈയ്യുറ തുടങ്ങിയ ഉത്പന്നങ്ങളാണ് നൽകിയത്. കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വെച്ച് നടന്ന ചടങ്ങിൽ മയ്യിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി ശശിധരൻ മെഡിക്കൽ ഓഫീസർ കാർത്ത്യായനി പി.കെയ്ക്ക് കൈമാറി.
കെ.പി എസ് ടി എ റവന്യു ജില്ലാ വൈസ് പ്രസിഡണ്ട് പി.വി ജലജകുമാരി അധ്യക്ഷത വഹിച്ചു. സബ്ബ്ജില്ലാ സെക്രട്ടറി മുഫീദ് കെ.എം,സബ്ബ് ജില്ലാ ട്രഷറർ താജുദ്ദീൻ കെ.പി എന്നിവർ പങ്കെടുത്തു.