കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ കൃഷിഭവന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന തരിശില്ലാ കുറ്റ്യാട്ടൂർ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ആരംഭിച്ചു.
കോമക്കരി വേടൻകോട്ടത്ത് വർഷങ്ങളായി തരിശിട്ട രണ്ടരയേക്കർ സ്ഥലത്ത് കെ.മധു, എം.കെ.രമേശൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയാരംഭിച്ചത്.
പച്ചക്കറി കൃഷിയുടെ നടീൽ ഉത്സവം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനംചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റജി, വൈസ് പ്രസിഡന്റ് നിജിലേഷ് സി., കൃഷി ഓഫീസർ കെ.കെ.ആദർശ്, കൃഷി അസിസ്റ്റന്റ് ഉദയൻ ഇടച്ചേരി എന്നിവർ സംബന്ധിച്ചു.
ഓണം വിപണി ലക്ഷ്യമാക്കി പൊടിക്കിഴങ്ങ്, കൂവ, പയർ, വെള്ളരി, കക്കിരി, വെണ്ട എന്നിവയാണ് കൃഷിചെയ്തത്.