വെർച്വൽ റാലി നടത്തും


 

 

  ചേലേരി : ജൂൺ 25  വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ6മണി വരെ നടക്കുന്ന വെൽഫെയർ പാർട്ടി ദേശീയ കാമ്പയിന്റെ ഭാഗമായുള്ള വെർച്വൽ റാലി വിജയിപ്പിക്കാൻ തളിപറമ്പ് മണ്ഡലത്തിലെ മണ്ഡലം, പഞ്ചായത്ത്‌ യൂണിറ്റ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. 

100 പേരെ മുഴുവൻ സമയവും ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുപ്പിക്കാൻ യൂണിറ്റ് കമ്മിറ്റികൾ  സംവിധാനമൊരുക്കും. 

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പരിപാടികൾ കാണാനുള്ള സൗകര്യം ഒരുക്കും 

 മണ്ഡലം പ്രസിഡണ്ട് നൗഷാദ് ചേലേരിയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സി. ഇമ്തിയാസ് സംസാരിച്ചു.

വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ എം വി, സെക്രട്ടറി നിഷ്ത്താർ കെ കെ, തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ ഖാലിദ് കുപ്പം, അസ്‌ലം എ വി, 

ജബ്ബാർ മാസ്റ്റർ, ന്നൂറുദ്ധീൻ പി വി, ഹാഷിം എന്നിവർ പങ്കെടുത്തു.മണ്ഡലം സെക്രട്ടറി ടി എം ഹാരിസ് സ്വാഗതവും ഖാലിദ് കുപ്പം നന്ദിയും പറഞ്ഞു.

Previous Post Next Post