കുറ്റ്യാട്ടൂരിൽ തെരുവ് നായ ശല്യം രൂക്ഷം

 



മയ്യിൽ:-കുറ്റ്യാട്ടൂർ കൂട്ടമായി എത്തുന്നതെരുവുനായ്ക്കൾ നാട്ടുകാർക്കു ഭീഷണിയായി തീരുന്നു. കുറ്റ്യാട്ടൂർപഞ്ചായത്തിന്റെ വിവിധ ഭാഗ ങ്ങളിലാണ് തെരുവു നായ കൂട്ടം ജനജീവിതത്തിനു ഭീഷണിയായി തീരുന്നത്. 


നായ്ക്കളെ ഭയന്ന് ആളുകൾക്ക് വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവ സ്ഥയാണ്.


വീടിനു വെളിയിൽ സൂക്ഷിക്കുന്ന ചെരിപ്പ്, ഉണങ്ങാനിടുന്ന തു ണികൾ തുടങ്ങിയവ കടിച്ച് കൊണ്ടു പോയി നശിപ്പിക്കുന്നതും പതിവാണ്. 


വയലുകളിലും, കൃ ഷിയിടങ്ങളിലും കയറുന്ന നായ കൂട്ടം കൃഷി നശിപ്പിക്കുന്നത് കർഷകർക്ക് ദുരിതമായി തീരുകയാണ്. 


കോയ്യോട്ടുമൂല, കുറ്റ്യാട്ടൂർ ശി വക്ഷേത്രം, വില്ലേജ് ഓഫിസ്, പള്ളിമുക്ക് എന്നിവിടങ്ങളിലാണ് തെരുവു നായ്ക്കൾ കൂടുതലായും ഉള്ളത്. 


കുറ്റ്യാട്ടൂർ ശിവക്ഷേ ത്രത്തിനു സമീപം എട്ടേയർ, കാരാറമ്പ് പ്രധാന റോഡിൽ വിജന മായ സ്ഥലത്ത് അറവുശാല മാലിന്യങ്ങൾ അടക്കം തള്ളുന്നതാണ് തെരുവുനായ ശല്യം പെരുകാൻ കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.

Previous Post Next Post