തോണി മറിഞ്ഞ് കുറുമാത്തൂരില്‍ മെഡിക്കല്‍ വിദ്യാർത്ഥി മുങ്ങിമരിച്ചു

 



തളിപ്പറമ്പ്
:- തളിപ്പറമ്പ് കുറുമാത്തൂരില്‍ യുവാവ് പുഴയില്‍ തോണി മറിഞ്ഞ് മുങ്ങിമരിച്ചു. തൃശ്ശൂര്‍ വടക്കേക്കാട് കുന്ദംകുളം സ്വദേശി അറക്കേക്കാട്ടില്‍ നൗഷാദിന്റെ മകന്‍ ഇര്‍ഫാനാ(21)ണ് മരിച്ചത്. മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയാണ്.


 തളിപ്പറമ്പ് പൊക്കുണ്ടിലെ സഹപാഠിയുടെ വീട്ടില്‍ വന്നതാണ് ഇര്‍ഫാന്‍. കുറുമാത്തൂര്‍ യു.പി സ്‌കൂളിന് സമീപത്തെ പുഴയില്‍ ഇന്ന് വൈകുന്നേരം 5.30തോടെ സുഹൃത്തുക്കളായ നാലുപേരോടൊപ്പം തോണിയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Previous Post Next Post