പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചുഴിയിൽപെട്ട് മുങ്ങി മരിച്ചു.

 




പയ്യാവൂർ: കൂട്ടുകാരനുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചുഴിയിൽപെട്ട് മുങ്ങി മരിച്ചു. ഞായർ വൈകുന്നേരം അഞ്ചോടെ വീടിനടുത്ത പുഴയിലെ തെയ്യത്താർ കുണ്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ചുഴിയിൽ പെട്ടത്. പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ അലക്സിനെ കരയ്ക്ക് കയറ്റിയിരുന്നു.തുടർന്ന് തളിപ്പറമ്പ് സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചിരുന്നു .മൃതദേഹം കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റി.ചന്ദനക്കാംപാറ ആടാംപാറയിലെ മറ്റത്തിനാനി ജെയിസൺ ഷൈനി ദമ്പതികളുടെ മകനാണ് അലക്സ് .ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജ് ഡിഗ്രി വിദ്യാർത്ഥിയാണ്.സഹോദരി എയ്ഞ്ചൽ (പൈസക്കരി ദേവമാതാ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിയാണ്).

Previous Post Next Post