വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ ന്യൂസ് റീഡിംഗ് മത്സരത്തിൽ ഹാഫിസ് അബ്ദുള്ള ഫൈസിക്ക് ഒന്നാം സ്ഥാനം


കണ്ണൂർ :-
വായനാ ദിനത്തോടനുബന്ധിച്ച് പത്രവാർത്തകളിലൂടെ ക്ലബ് ഹൗസ് നടത്തിയ ന്യൂസ് റീഡിംഗ് മത്സരത്തിൽ ഹാഫിസ് അബ്ദുള്ള ഫൈസി ഒന്നാം സ്ഥാനം നേടി. പ്രമുഖ പത്രപ്രവർത്തകരും എഴുത്തുകാരും ഉൾകൊള്ളുന്ന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.

കമ്പിൽ കുമ്മായക്കടവ് മഹല്ല് ഖത്തീബും സ്വഫാ ഖുർആൻ കോളേജ് പ്രിൻസിപ്പലുമായ ഫൈസി "കൊളച്ചേരി വാർത്തകൾ ഓൺലൈനി"ൽ  പ്രഭാത ചിന്ത അവതാരകൻ കൂടിയാണ്.

Previous Post Next Post