മയ്യിൽ :- കുടുംബപ്രശ്നം പരിഹരിക്കാൻ പോലിസ് സ്റ്റേഷനിലെത്തിയപ്പോൾ അവിടെ വച്ച് തർക്കവും കൈയാങ്കളിയും. പ്രശ്നം വഷളായതോടെ പോലിസ് കേസെടുത്തു പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി.തിങ്കളാഴ്ച ഉച്ചയോടെയാണ് നാടകീയമായ രംഗങ്ങൾ മയ്യിൽ പോലിസ് സ്റ്റേഷനിൽ അരങ്ങേറിയത്.
മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പരിധിയിൽപ്പെട്ട കരക്കണ്ടം സ്വദേശിനിയായ യുവതിയാണ് ഭർത്താവായ അഴീക്കോട് മയിലോടൻ സ്വദേശി പി.സി റസൂലിൻ്റെ നിരന്തരമായ പീഢനത്തിനെതിരെ പരാതി നൽകിയത്. തുടർന്ന് ഭർത്താവിനെയും പരാതിക്കാരിയെയും വിളിപ്പിക്കുകയും ചെയ്തു . സ്റ്റേഷൻ പി ആർ ഒ രണ്ടു പേരോടും സംസാരിക്കുന്നതിനിടെ കൂടെ വന്ന പരാതിക്കാരിയുടെ സഹോദരനുമായി റസൂൽ വാക്കേറ്റം ഉണ്ടാവുകയും മർദ്ദിക്കുകയും ചെയ്തു.ഇത് കണ്ട് പിടിച്ചു വെക്കാൻ ചെന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്കാരനെയും ഇദ്ദേഹം മർദ്ദിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഉണ്ടായി.
സഹോദരനെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്കാരനെ മർദ്ദിച്ചതിലും ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിലും പോലിസ് റസൂലിൻ്റെ പേരിൽ കേസെടുക്കുകയും പ്രതിയെ ഉടൻ അറസ്റ്റു ചെയ്യുകയും ചെയ്തു. തുടർന്ന് കണ്ണൂർ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.