തിരുവനന്തപുരം :- അഴിക്കോട് മണ്ഡലത്തിലെ നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലം പണി അടിയന്തിരമായി ആരംഭിക്കണമെന്ന് അഴീക്കോട് എം എൽ എ കെ വി സുമേഷ് നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
അതേ സമയം കല്ലൂരിക്കടവ് പാലം കിഫ്ബി പ്രവൃത്തി ആണെന്നും, പ്രസ്തുത പ്രവൃത്തിയുടെ ടെൻഡേറ്റിവ് ജനറൽ ഡിസൈൻ ഡ്രോയിംഗിന്മേലുള്ള ഫീസിബിലിറ്റി റിപ്പോർട്ട്, പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയർ ഡിസൈൻ വിങ്ങിനു സമർപ്പിച്ചതിന് ശേഷം 27.03.2021ൽ പ്രവൃത്തിയുടെ ഫയൽ പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയർ കിഫ്ബി വിങ്ങിലേക്ക് കൈമാറിയിട്ടുണ്ടെന്നും പ്രസ്തുത പ്രവൃത്തിയുടെ സാമ്പത്തികാനുമതി നൽകുന്നതിനുള്ള തുടർ നടപടി കിഫ്ബി സ്വീകരിച്ചു വരുന്നുണ്ടെന്നും ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ മറുപടി നൽകി .
പാലം യാഥാർഥ്യമാക്കാനുള്ള ശ്രമം എംഎൽഎ എന്ന നിലയിൽ ഇനിയും ശക്തമായി തുടരുമെന്നും എംഎൽ എ കെ വി സുമേഷ് അറിയിച്ചു.
നിയമസഭാ നടപടികളുടെ വീഡിയോ കാണാം...👇