ലോക പരിസ്ഥിതി ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മിറ്റി വൃക്ഷ തൈകൾ നട്ടു


മയ്യിൽ :-  ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  മണ്ഡലം തല വൃക്ഷ തൈ നടൽ ഉദ്ഘാടനം കോറളായി ജി.എൽ.പി.സ്ക്കൂളിൽ ഡി.സി.സി.ജനറൽ സെക്രട്ടറി കെ.സി.ഗണേശൻ  ഉദ്ഘാടനം നിർവ്വഹിച്ചു. 

മയ്യിൽ  മണ്ഡലം പ്രസിഡണ്ട് കെ.പി.ശശീധരൻ, യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, നിയോജക മണ്ഡലം പ്രസിഡണ്ട് നിസാം മയ്യിൽ, പി.പി.മമ്മു ,എൻ.പി. സൈനുദ്ദീൻ, കെ.പി.ഹുസൈൻ , ടി.വി.അസൈനാർ ,കെ. ഇബ്രാഹിം , കലേഷ് കോറളായി ,കെ.പ്രഭാഷ് കെ.നൗഷാദ് ,അഹല്യ ഗണേശൻ , ഒ.ഗോപാലൻ , കെ.പി.മൊയ്തു എന്നിവർ നേതൃത്വം നല്കി.

Previous Post Next Post