ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയവും സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,000/- രൂപ നൽകി.
പ്രഭാത് വായനശാല സെക്രട്ടറി പി. വിനോദും, സ്പർശനം ചാരിറ്റബിൾ സൊസൈറ്റി മുൻ ചെയർമാൻ ഒ.വി രാമചന്ദ്രനും ചേർന്ന് അഴീക്കോട് MLA കെ.വി സുമേഷിന് കൈമാറി. സ്പർശനം ചാരിറ്റബിൾ എക്സിക്യൂട്ടിവ് മെമ്പർ പി കെ രവിന്ദ്രനാഥൻ, പ്രഭാത് വായനശാല ജോ: സെക്രട്ടി എം.കെ ബാബു , കെ.വി പവിത്രൻ എന്നിവർ സംബന്ധിച്ചു.