പ്രതിസന്ധിയിലും പ്രയാസത്തിലും പതറാതെ പാർട്ടിയെ നയിച്ച നേതാവായിരുന്നു സി ബാലകൃഷ്ണൻ മാസ്റ്റർ എന്ന് ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്

സി ബാലകൃഷ്ണൻ മാസ്റ്ററുടെ മൂന്നാംചരമവാർഷിക ദിനം ആചരിച്ചു 



കമ്പിൽ :-
പ്രതിസന്ധിയിലും പ്രയാസത്തിലും പതറാതെ പാർട്ടിയെ നയിച്ച നേതാവായിരുന്നു  സി ബാലകൃഷ്ണൻ മാസ്റ്റർ എന്ന്  ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്  പറഞ്ഞു. സി ബാലകൃഷ്ണൻ മാസ്റ്ററുടെ മൂന്നാംചരമവാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.സി.സി ജനറൽ സെക്രട്ടറിയായും തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ്, കെ എ പി ടി യൂണിയൻ ജില്ലാപ്രസിഡണ്ട്, സഹകാരി എന്നീ നിലകളിൽ ജില്ലയിലെ സാമൂഹ്യ രാഷ്ട്രീയരംഗത്തെ നിറസാന്നിധ്യമായിരുന്നു ബാലകൃഷ്ണൻ മാസ്റ്റർ.

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു. ഡിസിസി  ജനറൽ സെക്രട്ടറി അഡ്വ. കെ സി ഗണേശൻ മുഖ്യപ്രഭാഷണം നടത്തി.

ദളിത് കോൺഗ്രസ്സ്  സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാർ സി ശ്രീധരൻ മാസ്റ്റർ,പി.വി. സന്തോഷ്,കെ എസ് എസ് പി എ ബ്ലോക്ക് പ്രസിഡണ്ട് പി കെ പ്രഭാകരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.


നേരത്തെ നടന്ന പുഷ്പാർച്ചന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമാരായ കെബാലസുബ്രഹ്മണ്യൻ, എൻ.വി.പ്രേമാനന്ദൻ ടിപിസുമേഷ്, സിപിമൊയ്തു, കെ.ബാബു, കെ.പി.അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

കെബാലസുബ്രഹ്മണ്യൻസ്വാഗതവും എൻ.വി. പ്രേമാനന്ദൻ നന്ദിയും പറഞ്ഞു.

Previous Post Next Post