കണ്ണൂർ :- ചൊവ്വധർമ്മ സമാജം സ്കൂളിന് സമീപത്തുള്ള സുജിത്ത് നാരായണൻ (55)കുവൈറ്റിൽ നിര്യാതനായി.
അമ്മ :- വിശാലാക്ഷി (സംഗീത ടീച്ചർ) . അവിവാഹിതനായ ഇദ്ധേഹം കുവൈത്തിൽ താമസസ്ഥലത്താണ് മരണപ്പെട്ടത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ധേഹം നാട്ടിലേക്ക് വരാനായി ടിക്കറ്റ് എടുത്ത് ഒരുക്കങ്ങൾ നടത്തി വരവേയാണ് മരണം സംഭവിച്ചത്.
മൃതദേഹം കോവിഡ് പരിശോധനാ ഫലത്തിന് ശേഷമേ നാട്ടിൽ എത്തിക്കാനുള്ള കാര്യത്തിൽ തീരുമാനമാകൂ എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.