കൊളച്ചേരി :- പാടിയിൽ ഭാഗത്ത് റോഡിൽ മാലിന്യം തള്ളിയവരെ നാട്ടുകാർ പിടികൂടി. വ്യാഴാഴ്ച വൈകിട്ടാണ് രണ്ട് ലോറിയി ലായി കക്കൂസ്, കോൺക്രീറ്റ് കെട്ടിട മാലിന്യങ്ങൾ തള്ളിയ വരെ നാട്ടുകാർ പിടികൂടിയത്.
പാടിയിൽനിന്നും കയരളത്തേക്ക് പോകുന്ന ആളൊഴിഞ്ഞ പ്രദേശമായതിനാൽ ഇവിടെ മാലിന്യം തള്ളുന്നത് പതിവാണ്. സ്ഥല ഉടമകളുടെ സമ്മതമില്ലാതെ മാലിന്യം തള്ളുന്നതിനെ തുടർന്നാണ് നാട്ടുകാർ പരിശോധന ശക്തമാക്കിയത്.
മാലിന്യം തള്ളിയത് തിരികെയെടുക്കണമെന്ന് നാട്ടുകാർ ആവശ്യ പ്പെട്ടപ്പോൾ സംഘം ആക്രമി ക്കാനും ശ്രമിച്ചതായി നാട്ടുകാർ പറയുന്നു.