ചേലേരി: - ചേലേരി മണ്ഡലം കോൺഗ്രസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ദിനാചരണം നടത്തി. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ്സ് പ്രവർത്തകർ ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടികൾ നടത്തി.
ചേലേരിമുക്ക് ബസാറിൽ നടന്ന പരിപാടി മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ്റെ അദ്ധ്യക്ഷതയിൽ ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ശ്രീ ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. പി.കെ.രഘുനാഥൻ, ഇ.പി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
കെ.ഭാസ്കരൻ ,കെ.പി.അനിൽകുമാർ, എം.സി.സന്തോഷ് കുമാർ, യഹിയ സി.വി., രജീഷ് മുണ്ടേരി, പി.പ്രവീൺ, അഖിലേഷ് പി.വി. എന്നിവർ നേതൃത്വം നൽകി.
ചേലേരി യു.പി.സ്കൂളിന് സമീപം നടന്ന പരിപാടി മണ്ഡലം വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ DCC മെമ്പർ എം.അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എം.പി.പ്രഭാകരൻ, പി.വേലായുധൻ എന്നിവർ പ്രസംഗിച്ചു.കെ.കലേഷ്, ബാബു .പി .പി .എന്നിവർ നേതൃത്വം നൽകി.