കുറ്റ്യാട്ടൂർ:- ന്യൂനപക്ഷ ക്ഷേമ സ്കോളർഷിപ്പ് സർക്കാരിൻ്റെ ഒളിച്ച് കളിഅവസാനിപ്പിക്കുകന്യൂനപക്ഷ അനുകൂല്യം സംബന്ധിച്ച ധവളപത്രം ഇറക്കുക, സച്ചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് ആഹ്വാനം ചെയ്ത ഇരിപ്പ് സമരം കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയപ്രതിഷേധ സമരം
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പി. കെ ബഷീറിന്റെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം സെക്രട്ടറി പി കെ ഷംസുദ്ധീൻ ഉദ്ഘാടനംചെയ്തു.
കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ കെ കെ എം ബഷീർ മാസ്റ്റർ ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ ഖാദർ മൗലവി സംസാരിച്ചു.റിയാസ് പാറൽ,മുനീർ കുനിയത്ത്, ഫായിസ് തണ്ടപ്പുറം, ശിഹാബ് തണ്ടപ്പുറം, പി കെ ഷാഫി തരിയേരി,നേതൃത്വം നൽകി,
പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി റാഷിദ് രയരോത്ത് സ്വാഗതവും നസീഫ് വേശാല നന്ദിയും പറഞ്ഞു.