കൊട്ടിയൂർ: തിരുവാതിര ചതുശ്ശതം നാളെ

രോഹിണി ആരാധനാനാളിൽ നടന്ന ഉച്ചശീവേലി


കൊട്ടിയൂർ :-
രോഹിണി ആരാധന വ്യാഴാഴ്ച നടന്നതോടെ വൈശാഖോത്സവത്തിലെ നാല് ആരാധനകളും പൂർത്തിയായി. സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കി. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും സന്ധ്യയ്ക്ക് പഞ്ചഗവ്യ അഭിഷേകവും നടത്തി. വരും ദിവസങ്ങളിൽ ചതുശ്ശതങ്ങൾ നടക്കും.

ശേഷം വാളാട്ടം, കലശപൂജയ്ക്കും ശേഷം 20-ന് തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കും. തിരുവാതിര ചതുശ്ശതം ശനിയാഴ്ച നടക്കും.

ഞായർ, ചൊവ്വ ദിവസങ്ങളിൽ പുണർതം, ആയില്യം ചതുശ്ശതങ്ങൾ നടക്കും. 19-നാണ് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിവ.

Previous Post Next Post