മയ്യിൽ :- വറുതിയുടെ കോവിഡ് കാലത്ത് വീടുകളിൽ സാന്ത്വനമായി ഡിവൈഎഫ്ഐ. മയ്യിൽ വള്ളിയോട്ട് യൂണിറ്റിലെ മുഴുവൻ വീടുകളിലുമാണ് സ്നേഹകിറ്റ് നൽകിയത്. 15ഇനങ്ങളടങ്ങിയ കിറ്റാന് 80ഓളം വീടുകളിൽ നൽകിയത്. വിതരണം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ ഉദ്ഘാടനം ചെയ്തു. അഭിനവ് അധ്യക്ഷനായി.
സിപിഐ എം ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സി രജുകുമാർ, എം ഗിരീഷൻ, കെ സി ജിതിൻ, വി നിഖിൽ, എം വി ഓമന, സി കെ ശോഭന എന്നിവർ സംസാരിച്ചു. സി കെ സരുൺ സ്വാഗതം പറഞ്ഞു.
യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സനൂപ്, രാഹുൽ, അമൽ, സുബിൻ, അശ്വിൻ, രാജേഷ് എന്നിവർ നേതൃത്വം നൽകി.