ചേലേരി മണ്ഡലത്തിലെ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനജാഗ്രത സദസ്സ് നടത്തി


ചേലേരി: - CPM മാഫിയ കൂട്ട് കെട്ടിനെതിരെ, സ്വർണ്ണ കള്ളക്കടത്തും, മയക്ക് മരുന്ന് കടത്തും നടത്തുന്ന ക്രിമിനൽ സംഘത്തെ പാലൂട്ടി വളർത്തുന്ന സി.പി.എം നിലപാടിനെതിരെ ചേലേരി മണ്ഡലത്തിൽ ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ജനജാഗ്രത സദസ്സ് നടത്തി.

വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ ഡി. സി. സി. മെമ്പർ എം.അനന്തൻ മാസ്റ്റർ, ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മണ്ഡലം പ്രസിഡണ്ട് എൻ.വി. പ്രേമാനന്ദൻ, കെ.എസ് എസ് പി എ ബ്ലോക്ക് പ്രസിഡണ്ട് പി.കെ. പ്രഭാകരൻ മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ. മുരളീധരൻ മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.കെ. രഘുനാഥൻ, ഇ.പി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

ബൂത്ത് പ്രസിഡണ്ടുമാരായ കെ. ഭാസ്കരൻ, എം.പി.പ്രഭാകരൻ, കെ. രാഗേഷ്, ശംശു കൂളിയാലിൽ, എൻ.കെ. ധനഞ്ജയൻ, എ. പ്രകാശൻ, കെ. കലേഷ്, പി.വി. അഖിൽ, എൻ.വി. രേഷ്മ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post