മയ്യിൽ :- കെ എസ് യു നേതാവ് കെ പി സജിത് ലാലിന്റെ 26 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച വിദ്യാർത്ഥികൾക് പഠനോപകരണങ്ങൾ നൽകി. മയ്യിൽ കോൺഗ്രസ് ഓഫീസിൽ വച്ചു നടന്ന പരിപാടി കെ എസ് യു തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ് പി. നവനീതിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ് നിസാം മയ്യിൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.സിനാൻ മയ്യിൽ സ്വാഗതം പറഞ്ഞു. കെ എസ് യു ഭാരവാഹികളായ ഫിർദൗസ് എം പി, മുബഷിർ ഇരിങ്ങൽ, അജ്‍സം മയ്യിൽ, അഖിൽ മലപ്പട്ടം എന്നിവർ നേതൃത്വം നൽകി.