കൊളച്ചേരി :- ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ജൂൺ 5 ന് കൊളച്ചേരി പഞ്ചായത്തിൻ്റ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിൽ ശേഖരിച്ച മാലിന്യങ്ങൾ ടൗണിൻ്റെ പലയിടങ്ങളിലായി കൂട്ടിയിരിക്കുയിരുന്നത് ജനങ്ങൾക്ക് തന്നെ ബുദ്ധി മുട്ടായിട്ട് ദിവസങ്ങളായി .അവൻ നീക്കം ചെയ്യാത്തത് മൂലം കമ്പിൽ എത്തിച്ചേരുന്നവർക്കു വന്നു ചേരുന്ന ബുദ്ധിമുട്ട് ചെറുതല്ല.
പ്രദേശത്തെ സാംസ്‌കാരിക സംഘടന പ്രവർത്തകർ അടക്കം ഈ വിഷയം പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും ഉണ്ടായി. ജനങ്ങളുടെ ബുദ്ധിമുട്ട് ചൂണ്ടികാണിച്ചു കൊളച്ചേരി വാർത്തകൾ അടക്കമുള്ള മാധ്യമങ്ങളിൽ വാർത്തയും നൽകിയിരുന്നു.
തുടർന്ന് പഞ്ചായത്ത് ഈ വിഷയത്തിൽ ഗൗരവമായി ഇടപെട്ട് ഇന്ന് തന്നെ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യുകയാണ് ഉണ്ടായത്.