കണ്ണൂർ :- ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും ആകെ തെരഞ്ഞെടുക്കേണ്ട ഒമ്പത് പേരില്‍ സ്്ത്രീ സംവരണ വിഭാഗത്തിലെ നാല് സ്ഥാനങ്ങളിലേക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗ ജനറല്‍ വിഭാഗത്തിലേക്കുള്ള ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
അഡ്വ. ടി സരള, അഡ്വ. കെ കെ രത്‌നകുമാരി, വി ഗീത, കെ താഹിറ എന്നിവര്‍ സ്്ത്രീ സംവരണ വിഭാഗത്തിലെ സീറ്റുകളിലേക്കും എന്‍ പി ശ്രീധരന്‍ എസ് സി/ എസ് ടി ജനറല്‍ വിഭാഗത്തിലെ സീറ്റിലേക്കും എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു.
പട്ടികജാതി/പട്ടികവര്‍ഗ്ഗ വനിതാ സംഭരണ വിഭാഗത്തില്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും പത്രികകള്‍ ലഭിക്കാത്തതിനാല്‍ ആ സീറ്റിലേക്ക് നഗരസഭയില്‍ നിന്നുള്ള അംഗത്തെ തെരഞ്ഞെടുക്കും. പട്ടികജാതി/പട്ടികവര്‍ഗ്ഗ വനിതാ വിഭാഗത്തില്‍ നിന്നുള്ള അംഗത്തെ ഉള്‍പ്പെടെ മൂന്ന് പേരെയാണ് നഗരസഭയില്‍ നിന്നും തെരഞ്ഞെടുക്കുക.
ബുധനാഴ്ച (ജൂലൈ ഏഴിന്) സാധു കല്യാണ മണ്ഡപം ഓഡിറ്റോറിയത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ആസൂത്രണ സമിതിയിലേക്കുള്ള കോര്‍പറേഷന്‍ അംഗത്തിനായുള്ള തെരഞ്ഞെടുപ്പ് ജൂലൈ എട്ടിന് 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ നിന്നുള്ള പൊതുവിഭാഗം സ്ഥാനങ്ങളിലേക്കുള്ള മൂന്ന് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജൂലൈ ഒമ്പതിന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും നടക്കും.
ജില്ലാ പഞ്ചായത്തിലെ 23 അംഗങ്ങളാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്.