ബസ്സ് തൊഴിലാളികൾ നിവേദനം നൽകി

 



കണ്ണൂർ:-സ്വകാര്യ ബസ്സ് മേഖലയിൽ പണിയെടുക്കുന്ന ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം, സ്വകാര്യ ബസ്സ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും ബഹുമാനപ്പെട്ട സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ ബഹു: MLA മാർക്കും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ,ബഹു: മന്ത്രിമാർക്കും ഓൾ കേരള പ്രൈവറ്റ് ബസ്സ് മെമ്പേഴ്സ് നിവേദനം നൽകുന്നു. 

ബഹുമാനപ്പെട്ട കണ്ണൂർ MLA ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ അവർകൾക്ക് AKPBM കണ്ണൂർ ജില്ല പ്രസിഡന്റ് സന്തോഷ് പടിച്ചാൽ നിവേദനം നൽകുന്നു. സ്വകാര്യ ബസ്സ് മേഖലയുടെ തകർച്ച സംബന്ധമായ കാര്യങ്ങൾ ബഹു: MLA യോട് പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയും നിവേദനത്തിലെ ഉള്ളടക്കം വിലയിരുത്തി ഉചിതമായ ഇടപെടലിൽ ഉണ്ടാവുമെന്ന് ബഹുമാനപ്പെട്ട കണ്ണൂർ MLA ഉറപ്പ് നൽകുകയും ചെയ്തു

Previous Post Next Post