കെ.വി.രവീന്ദ്രൻ സ്മാരക ഗ്രാമപ്രതിഭാ പുരസ്കാരം ചന്ദ്രൻ തെക്കെയിലിന് സമ്മാനിച്ചു


കൊളച്ചേരി :- 
സാമൂഹ്യ പ്രവർത്തകനും കെ എസ് & എ സി പ്രസിഡൻറുമായിരുന്ന  കെ.വി.രവീന്ദ്രൻ്റെ ഓർമ്മയ്ക്കായി കരിങ്കൽക്കുഴി കെ എസ് & എ സി ഏർപ്പെടുത്തിയ പ്രഥമ ഗ്രാമപ്രതിഭാ പുരസ്കാരം നാടക രചയിതാവും സംവിധായകനും അധ്യാപകനും ഇറ്റാക്സ് കോളേജ് സ്ഥാപകനുമായ ചന്ദ്രൻ തെക്കെയിലിന് സമ്മാനിച്ചു.പൊതു ജനങ്ങളിൽ നിന്നും ലഭിച്ച നാമനിർദ്ദേശങ്ങൾപുരസ്കാര നിർണയ സമിതി പരിശോധിച്ചാണ് പുരസ്കാരം നിശ്ചയിച്ചത്. കെ.വി.രവീന്ദ്രൻ്റെ ഒന്നാം ചരമവാർഷിക ദിനമായ ഇന്ന് മുല്ലക്കൊടി ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും പ്രഭാഷകനുമായ വി.കെ സുരേഷ്ബാബു അവാർഡ് സമ്മാനിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.സജിമ ഉദ്ഘാടനം ചെയ്തു. ജൂറി ചെയർമാൻ പി.കെ.വി കൊളച്ചേരി പുരസ്കാര പ്രഖ്യാപനം നടത്തി.വിജയൻ നണിയൂർ അനുസ്മരണ പ്രഭാഷണം നടത്തി.മാലിക് സിനിമയിലൂടെ ശ്രദ്ധേയനായ അഭിനേതാവ് സനൽ അമന്  നാടിൻ്റെ ആദരം ചടങ്ങിൽ വെച്ച് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി.വത്സൻ മാസ്റ്റർ, കെ.പി.നാരായണൻ എന്നിവർ ആശംസകൾ നേർന്നു. ചന്ദ്രൻ തെക്കെയിൽ, സനൽ അമൻ എന്നിവർ മറുപടി പ്രസംഗം നടത്തി.കെ.എസ് & എ.സി പ്രസിഡൻറ് വി.വി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടരി വിജേഷ് നണിയൂർ സ്വാഗതവും അരുൺകുമാർ.പി.എം നന്ദിയും പറഞ്ഞു.

Previous Post Next Post