മയ്യിൽ: വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന ഒരു കൂട്ടം യൂവാക്കൾ പുഷ്പക്കൃഷിയിലേക്ക്.
കുറ്റ്യാട്ടൂരിലെ ഒന്നാം വാർഡിലുള്ള പഴശ്ശി കൂട്ടായ്മയിലെ 15-ഓളം അംഗങ്ങളാണ് പൂക്കൃഷിക്കിറങ്ങിയത്. ഓണമാവുമ്പോഴേക്കും പ്രദേശത്തേക്കുള്ള എല്ലാ വീടുകളിലേക്കുമുള്ള പൂക്കൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം.
ഗ്രേഷ്യസ് സ്കൂളിന് പിറകുവശത്തുള്ള പറമ്പിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ സ്വാഗതം ചെയ്ത് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ.വി. ശ്രീജിനി അധ്യക്ഷത വഹിച്ചു.
കുറ്റ്യാട്ടൂർ കൃഷി ഓഫീസർ കെ.കെ. ആദർശ് പദ്ധതി വിശദീകരണം നടത്തി. വി.വി. ബിനേഷ്, ജിത്തു പറമ്പൻ, കെ. രുഗീഷ്, രുഗിത്ത്, ജിനേഷ് ചട്ടി, വി.വി. അപ്പു, അക്ഷയ്, ഹാരിസ്, നൗഷാദ്, തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.