പാപ്പിനിശ്ശേരിയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം കട തുറക്കാൻ അനുമതി; പ്രതിഷേധം കനക്കുന്നു


പാപ്പിനിശ്ശേരി :-
പാപ്പിനിശ്ശേരി പഞ്ചായത്ത് കോവിഡ് വ്യാപനത്തിൽ സി കാറ്റഗറിയിൽ ആയതോടെ കടകൾ തുറക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം അപ്രായോഗികമാണെന്നാരാപിച്ച് വ്യാപാരികളുടെ പ്രതിഷേധം. ജൂലായ് അഞ്ചു മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള വ്യാപാരികൾ മാത്രമേ കടകൾ തുറക്കാവൂ എന്നാണ് കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത്തല മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചത്.

എന്നാൽ, ഇത് എങ്ങനെ ശാസ്ത്രീയമാകുമെന്നാണ് വ്യാപാരികളുടെ ചോദ്യം. ജൂലായ് മൂന്ന്, നാല് തീയതികളിൽ കോവിഡ് പരിശോധന നടത്തിയാൽ മാത്രമാണ് അഞ്ചിന് പരിശോധനാഫലം ലഭിക്കുക. ആ സർട്ടിഫിക്കറ്റിന്റെ കാലവധി എത്രവരെയാണെന്ന് പോലും അധികൃതർ വ്യക്തമാക്കിയിട്ടില്ല. വ്യാപാരികൾക്ക് നിത്യേന പരിശോധന നടത്തി കടകൾ തുറന്നുപ്രവർത്തിപ്പിക്കാൻ സാധിക്കുമോ എന്നാണ് വ്യാപാരികൾ ചോദിക്കുന്നത്.

എന്നാൽ, കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ ഏത് പരിശോധന നടത്തിയാണ് വരുന്നതെന്ന് നിരീക്ഷിക്കാൻ ഒരു സംവിധാനവുമില്ലാത്ത ഘട്ടത്തിൽ വ്യാപാരികൾക്ക് മാത്രം ഇത്തരം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയാൽ രോഗ വ്യാപനം തടയാനാകുമോ എന്നും ഇവർ ചോദിക്കുന്നു.

Previous Post Next Post