മലപ്പട്ടം :- കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് ഫാ: സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിലും ഭരണകൂട ഭീകരതക്കെതിരെയും ''നീതിയുടെ നിലവിളി '' എന്ന പരിപാടിയുടെ ഭാഗമായി കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി മലപ്പട്ടം പറമ്പിൽ ഫാ: സ്റ്റാൻ സ്വാമിയുടെ ഫോട്ടോക്ക് മുമ്പിൽ ദീപം തെളിയിച്ച് പ്രതിഷേധിച്ചു.
കോവിഡ്നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് നടത്തിയ പരിപാടി ഡി.സി.സി.ജനറൽ സിക്രട്ടറി രജിത്ത് നാറാത്ത് ദീപം തെളിയിച്ച് ദ് ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.പ്രഭാകരൻ, തമ്പാൻ, കെ.പി.ശശിധരൻ, പി.കെ.പ്രഭാകരൻ മാസ്റ്റർ, തുടങ്ങിയവർ പ്രസംഗിച്ചു.
മലപ്പട്ടം മണ്ഡലം പ്രസിഡണ്ട് MP .രാധാകൃഷ്ണൻ സ്വാഗതവും, കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. പഞ്ചായത്ത് മെമ്പർ ബാലകൃഷ്ണൻ ,കെ പി .മുസ്തഫ ,സുനിൽ നണിയൂർ നമ്പം തുടങ്ങിയവർ നേതൃത്വം നൽകി.