മയ്യിൽ :- കെ.സുധാകരൻ MP യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി വേളം ശ്രീ മഹാഗണപതി ക്ഷേത്ര പരിസരത്ത് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി സ്വിച്ച്ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് വേളം വാർഡ് മെമ്പർ കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.പി ശശിധരൻ, രാജ് മോഹൻ.എ.കെ, പ്രേമരാജൻ പുത്തലത്ത് എന്നിവർ സംസാരിച്ചു.