കമ്പിൽ :- മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്ക് സിനിമയിലെ സനൽ അമൻ്റെ അഭിനയം ശ്രദ്ധേയമാവുന്നു.
18 വയസ്സുകാരനായ ഫ്രഡീ എന്ന കഥാപാത്രത്തെ അഭിനയ മികവുകൊണ്ട് അവിസ്മരണീയമാക്കിയ സനൽ അമൻ നാടിൻ്റെ തന്നെ അഭിമാനമായി മാറുകയാണ് .
കമ്പിൽ തെരു സ്വദേശികളായ എൻ അശോകൻ, സതി ദമ്പതികളുടെ മകനാണ് അമൻ. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലും, ഡൽഹി നാഷണൽ സ്കൂൾ ഒഫ് ഡ്രാമ, ഹൈദ്രബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലും അഭിനയ പഠനം പൂർത്തിയാക്കിയ അമാൻ ഇതിനു മുമ്പും സിനിമകളിൽ വേഷം ചെയ്തിട്ടുണ്ട്.
ഇതിന് മുമ്പ് സജിൻ ബാബുവിൻ്റെ അസ്തമയം വരെ , മറാട്ടി പടമായ എലി എലി ലാമാ സെബസ്താനി ,രതീഷ് രവീന്ദ്രൻ സംവിധാനം ചെയ്ത Pixelia തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത സനലിൻ്റെ അഭിനയ ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറുകയാണ് മാലിക്ക് സിനിമയിലെ കഥാപാത്രം.