കൊളച്ചേരി :- ജില്ലാ സാക്ഷരതാ മിഷന്റെ നിർദ്ദേശാനുസരണം കൊളച്ചേരി പഞ്ചായത്തിൽ നടന്ന സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കൽ ചടങ്ങ് നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുൾ മജീദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത് അംഗങ്ങൾ , സെക്രട്ടറി രാഹുൽ രാമചന്ദ്രൻ അടക്കമുള്ള ജീവനക്കാർ സാക്ഷരതാ മിഷൻ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കാളികളായി.