വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്: അതിര്‍ത്തി ചെക്ക്പോസ്​റ്റുകളില്‍ പരിശോധന ശക്തം

 


ഇരിട്ടി :- വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയതോടെ കേരള-കര്‍ണാടക-തമിഴ്​നാട്​ അതിര്‍ത്തി ചെക്ക്പോസ്​റ്റുകളില്‍ പരിശോധന കര്‍ശനമാക്കി.

വ്യാജ സര്‍ട്ടിഫിക്കറ്റുമായി നിരവധി മലയാളികള്‍ പ്രവേശിക്കുന്നതായി കര്‍ണാടക രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതി​ന്‍െറ അടിസ്ഥാനത്തില്‍ ബീച്ചനഹള്ളി ​െപാലീസ് സ്കാനര്‍ വെച്ച്‌ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി രണ്ട് വെള്ളമുണ്ട സ്വദേശികളെയും സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുനല്‍കിയ ജനസേവനകേന്ദ്രം ഉടമയും അറസ്​റ്റിലായിരുന്നു. ഇവര്‍ ഇപ്പോള്‍ മൈസൂരു ജയിലില്‍ റിമാന്‍ഡിലാണ്. വ്യാജന്‍ കണ്ടെത്തിയതോടെ ബാവലി, കുട്ട ചെക്ക്പോസ്​റ്റുകളില്‍ കൂടുതല്‍ സ്കാനര്‍ എത്തിച്ചു.

കൂടുതല്‍ പൊലീസ്, ആരോഗ്യവകുപ്പ് ജീവനക്കാരെയും നിയോഗിച്ചു. കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക പരിശോധന കര്‍ശനമാക്കുകയും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തത്. തീരുമാനം നിത്യേന കര്‍ണാടകയിലേക്ക് പോകുന്നവരെയാണ് ഏറെ വലയ്ക്കുന്നത്.മുത്തങ്ങയ്ക്ക് ശേഷം മുലഹള്ള ചെക്ക്പോസ്​റ്റില്‍ തിങ്കളാഴ്ചയോടെ കര്‍ണാടക കര്‍ശനമാക്കി. ഒന്നുരണ്ട് ആഴ്ചകളായി ഉണ്ടായിരുന്ന ഇളവ് വീണ്ടും ഒഴിവാക്കി.


പച്ചക്കറി ഉള്‍പ്പെടെ വലിയ രീതിയില്‍ ചരക്കുനീക്കം നടക്കുന്നത് മുത്തങ്ങവഴിയാണ്. ചരക്കുവാഹന ൈഡ്രവര്‍മാരോട് പോലും കര്‍ശന നിലപാടാണ് കര്‍ണാടക അധികൃതര്‍ കൈക്കൊള്ളുന്നത്​.അതേസമയം, തമിഴ്നാടും കര്‍ണാടകവും തമ്മില്‍ വലിയ നിയന്ത്രണങ്ങളില്ല. കര്‍ണാടകയില്‍നിന്നുള്ള സര്‍ക്കാര്‍ ബസുകള്‍ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഈട്ടിയിലേക്കും മറ്റും സര്‍വിസ്​ തുടങ്ങി. തമിഴ്നാട് ബസുകള്‍ കര്‍ണാടകയിലേക്കും പോകുന്നുണ്ട്.ജില്ലയില്‍നിന്ന്​ തമിഴ്നാട്ടിലേക്ക് കടക്കാവുന്നത് അഞ്ച് ചെക്ക്പോസ്​റ്റുകള്‍ വഴിയാണ്. താളൂര്‍, കക്കുണ്ടി, നമ്ബ്യാര്‍കുന്ന്, പൂളക്കുണ്ട്, പാട്ടവയല്‍ എന്നിവിടങ്ങളിലൊക്കെ കേരളക്കാരെ കര്‍ശന പരിശോധനക്ക്​ ശേഷമാണ് കടത്തിവിടുന്നത്. ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് അതിര്‍ത്തി കടക്കാന്‍ സാധിക്കില്ല.

Previous Post Next Post