നാറാത്ത് ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണ ശില്പശാല സംഘടിപ്പിച്ചു

 

നാറാത്ത്:- നാറാത്ത് ഗ്രാമപഞ്ചായത്ത് യൂത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫയർ & റെസ്ക്യു കണ്ണൂർ യൂണിറ്റുമായി ചേർന്ന് ദുരന്ത നിവാരണ ശില്പശാല സംഘടിപ്പിച്ചു.  പരിപാടി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഉത്ഘാടനം ചെയ്തു. 

സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ എ ഷഗിൽ അദ്ധക്ഷത വഹിച്ചു.  തുടർന്ന് കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫീസർ ലക്ഷ്മണൻ കെ വി ക്ലാസ് കൈകാര്യം ചെയ്തു.   പരിപാടിയിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി ബാലൻ സ്വാഗതവും  യൂത്ത് കോർഡിനേറ്റർ ജംഷീർ കെ വി നന്ദിയും പറഞ്ഞു. 

സിവിൽ ഡിഫൻസ് അംഗങ്ങളായ നിയൂൺ,അഖിൽ, ശ്രീരാഗ് തുടങ്ങിയവർ പങ്കെടുത്തു. നാറാത്ത് ഗ്രാമ പഞ്ചായത്തിലെ യൂത്ത് ക്ലബ്ബ് ഭാരവാഹികൾക്കാണ് ശില്പശാല സംഘടിപ്പിത്.

Previous Post Next Post