കണ്ണൂർ :- സംസ്ഥാനത്തെ റേഷൻ കടകൾ വഴി കോവിഡ് കാലത്ത് വിതരണം ചെയ്ത് വരുന്ന ഭക്ഷ്യധാന്യ കിറ്റ്കളുടെ കൈകാര്യ ചെലവ് ഇനത്തിൽ റേഷൻ വിതരണ ജീവനക്കാർക്ക് കഴിഞ്ഞ 10 മാസമായി കുടിശ്ശികയായി നൽക്കാനുള്ള 50 കോടിയിൽ പരം രൂപ ഓണത്തിന് മുൻപ് അനുവദിച്ച് നൽകാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് റേഷൻ വിതരണ ജീവനക്കാരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരള റേഷൻ എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി യു ) തിരുവോണനാളിൽ സെക്രട്ടറിയേറ്റ് പടിക്കലും 13 ജില്ലാ കേന്ദ്രങ്ങളിലും പട്ടിണി സമരം നടത്തി.
കണ്ണൂർ ജില്ലാ കലക്ടറേറ്റ് പരിസരത്ത് നടന്ന സമരം സി.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് സ: സി.കൃഷ്ണൻ Ex MLA ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കോവിഡ് മഹാമാരി സമയത്ത് ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമായി സൗജന്യ കിറ്റു കൾ സർക്കാർ നൽകിയപ്പോൾ എല്ലാ പ്രയാസങ്ങളും സഹിച്ച് ജനങ്ങളുടെ കൈകളിൽ എത്തിച്ച റേഷൻ കട ജീവനക്കാർക്ക് ഇതിനുള്ള കൈകാര്യ ചെലവ് നൽക്കാൻ വീഴ്ച വരുത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്നും ഇത് ലഭിക്കുന്നതിന് വേണ്ടി തെരുവിൽ പട്ടിണി കിടക്കേണ്ട അവസ്ഥ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കേണ്ടതായിരിന്നുവെന്നും, തൊഴിലാളികളുടെ കൂലി ഇനത്തിൽ നൽകേണ്ടുന്നതുക സർക്കാർ അടിയന്തിരമായി അനുവദിക്കണമെന്നും ഇനിയും ഇക്കാര്യത്തിൽ കാലതാമസം അരുതെന്നും അദേഹം ആവശ്യപ്പെട്ടു.
സമരത്തിൽ കെ.ആർ. ഇ യു. ജില്ലാ വൈസ് പ്രസിഡണ്ട് സ: എം.പി. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സ: ടി.വി. തമ്പാൻ സ്വാഗതം പറഞ്ഞു. അഭിവാദ്യമർപ്പിച്ച് കൊണ്ട് സഖാക്കൾ ഷൈജ , ശൈലേഷ് പിണറായി ,സുധീഷ് ആറളം, ബേബി സുരേഷ്, പ്രവീൺ ദാസ് , ബിജൂ കൂത്ത്പറമ്പ്, ഇ.പി.സജീവൻ , ശിവൻ മാടായി, ഗോവിന്ദൻ ശ്രീ സ്ഥ,സുമേഷ് ഐ ക്കോമത്ത്, നാരായണൻ പാപ്പിനിശ്ശേരി, പ്രേമൻ കോളയാട്, ദാമോധരൻ തലവിൽ, സന്ദീപ് ശ്രീകണ്ഠാപുരം എന്നിവർ സംസാരിച്ചു.