എം.എസ് സി ബോട്ടണി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അഞ്ജന പ്രദീപനെ ആദരിച്ചു


മയ്യിൽ :-  
കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി ആൻ്റ് സി.ആർ.സി യുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവ്വകലാശാല എം.എസ് സി ബോട്ടണി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കുമാരി അഞ്ജന പ്രദീപനെ ആദരിച്ചു.

സി.ആർ.സി ഗ്രന്ഥാലയം ബാലവേദിയുടെ ഭാരവാഹിയും, സജീവ പ്രവർത്തകയുമാണ് കുമാരി  അഞ്ജന പ്രദീപ്.കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി  പി.കെ വിജയൻ  മൊമൻ്റോ നല്കിയാണ് ആദരിച്ചത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന ചടങ്ങിൽ  കെ. കെ ഭാസ്ക്കരൻ (പ്രസി.സി.ആർ.സി) അധ്യക്ഷത വഹിച്ചു. പി.കെ പ്രഭാകരൻ (സെക്ര. സി.ആർ.സി) സ്വാഗതവും, കെ.ബിന്ദു ( ലൈബ്രേറിയൻ ) നന്ദിയും പറഞ്ഞു.ചടങ്ങിൽ കെ.മോഹനൻ, പി .ദിലീപ് കുമാർ, കുമാരി അഞ്ജന പ്രദീപ് എന്നിവർ സംസാരിച്ചു.

Previous Post Next Post