കണ്ണാടിപ്പറമ്പ് :-വൈദ്യുതി സ്വകാര്യവൽക്കരണത്തിനെതിരെ ആഗസ്റ്റ്10 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം കൊളച്ചേരി യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ കണ്ണാടിപ്പറമ്പിൽ പ്രക്ഷോഭ സദസ്സ് നടത്തി.
സഖാവ്: ബൈജു കെ ( ലോക്കൽ സെക്രട്ടറി CPIM കണ്ണാടിപ്പറമ്പ് ) ഉദ്ഘാടനം ചെയ്തു. സഖാവ് : ഹരിചന്ദ്രൻ ( ഓഫീസേഴ്സ് അസോസിയേഷൻ)വിഷയാവതരണം നടത്തി സംസാരിച്ചു, പരിപാടിയിൽ അഭിവാദ്യമർപ്പിച്ചുകൊണ്ട് ശ്രീധരൻ സംഘമിത്ര (CITU ജില്ലാ കമ്മറ്റി ), അദ്നാൻ (DYFI കണ്ണാടിപ്പറമ്പ് മേഖലാ പ്രസിഡന്റ്), ബാബു കെ ( വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ ഭാരവാഹി)എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഋഷികേശ്( വർക്കേഴ്സ് ഫെഡറേഷൻ) അധ്യക്ഷൻ വഹിച്ചു.
സഖാവ് : ശ്രീജ സി( വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ ഭാരവാഹി )സ്വാഗതം പറഞ്ഞു. തൽഹത്ത് മഹമൂദ് സി.പി( വർക്കേഴ്സ് അസോസിയേഷൻ കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ) നന്ദി പറഞ്ഞു.