കണ്ണാടിപറമ്പ് :- എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ദാറുൽ ഹസനാത്ത് യതീംഖാനയിലെ വിദ്യാർത്ഥികളെ ദാറുൽ ഹസനാത്ത് പൂർവ്വ വിദ്യാർത്ഥി സംഘടന അഹ്സൻ ആദരിച്ചു.
SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ഫാത്തിമത്തുൽ ജസ്‌ന, നഫീസത്തുൽ മിസ്റിയ്യ, ഉന്നത വിജയം നേടിയ ഫാത്തിമത്തുൽ നസ്രിയ തുടങ്ങിയവരെ മുൻ സെക്രട്ടറി ഹസ്നവി ഷഫീഖ് ഹുദവി മാണിയൂർ, യതീംഖാന കൺവീനർ മുഹമ്മദ് കുഞ്ഞി ഹാജി, മാനേജർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ ആദരിച്ചു.
ചടങ്ങിൽ സെക്രട്ടറി സിറാജുദ്ധീൻ ഹസ്നവി സ്വാഗതം പറഞ്ഞു.ഹസ്നവി മുബാറക് ഹുദവി നിടുവാട്ട്, ഹൈദർ അലി ഹുദവി, ഹസ്നവി ശരീഫ് ഹുദവി, ഹസ്നവി ശനാസ്, ഹസ്നവി ബഷീർ, മുർഷിദ് ഹസ്നവി തുടങ്ങിയവർ സംബന്ധിച്ചു.