മയ്യിൽ:-കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന മെമ്പർ മാർക്ക് ഓണക്കോടി നല്കി ആദരിച്ചു.
മയ്യിൽ വേളത്ത് യു.പി. കൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങ് കെ.എസ്.എസ്.പി.എ.സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.ശിവരാമൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വി. വി. ഉപേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.സി.ശ്രീധരൻ, കെ.സി.രാജൻ, പി.കെ.പ്രഭാകരൻ, കെ.പി.ശശിധരൻ, ഇ.കെ.വി.ദാമോദരൻ നമ്പ്യാർ, എം.ബാലകൃഷ്ണൻ, എ.കെ.ബാലകൃഷ്ണൻ, യു. പ്രഭാകരൻ പ്രസംഗിച്ചു.